Fomer West Bengal governor Gopalkrishna Gandhi will be the joint opposition's nominee for the post of vice president in the elections for the post on August 5, sources told the PTI.
മുന്‍ ഗവര്‍ണറും മഹാത്മാ ഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയാകും. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ചേര്‍ന്ന 18 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരാണ് ഐകണ്‌ഠേന തീരുമാനിച്ചത്. യോഗത്തില്‍ ജെഡിയു പ്രതിനിധികളും പങ്കെടുത്തിരുന്നു.